10:34pm 10 November 2026
NEWS
കെപിസിസി ഭാരവാഹികളുടെ എണ്ണം കൂടും
11/07/2025  08:06 AM IST
nila
കെപിസിസി ഭാരവാഹികളുടെ എണ്ണം കൂടും

കെപിസിസി ഭാരവാഹികളുടെ എണ്ണം വർധിപ്പിക്കാൻ ധാരണയായി. പുനസംഘടനയിൽ കൂടുതൽ നേതാക്കൾ അസംതൃപ്തരാകുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ തീരുമാനം. വർക്കിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ എന്നിവർക്കു പുറമേ സെക്രട്ടറിമാരെ കൂടി നിയമിക്കാനാണ് നിലവിലെ ധാരണ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥും ഡൽഹിയിൽ പാർട്ടി ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. 

കെ.സുധാകരൻ കെപിസിസി പ്രസിഡന്റായപ്പോൾ നാലു വൈസ് പ്രസിഡന്റുമാരും 22 ജനറൽ സെക്രട്ടറിമാരും അടങ്ങുന്ന താരതമ്യേന ചെറിയ ടീമിനെയാണു നിയോഗിച്ചിരുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റ് ആയിരുന്നപ്പോൾ സെക്രട്ടറിമാരായി നിയോ​ഗിച്ച 77 പേരോടും തുടരാൻ സുധാകരന്റെ കാലത്തു നിർദേശിച്ചിരുന്നു. എന്നാൽ, ആ പട്ടിക പ്രവർത്തനക്ഷമമല്ല. സെക്രട്ടറി പട്ടികയിൽ പൂർണമായ പൊളിച്ചെഴുത്ത് ഉണ്ടാകും.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ കൂടുതൽ ചുമതലകൾ ഉണ്ടാകുമെന്നും അതുകൊണ്ടു ഭാരവാഹികളുടെ എണ്ണം കൂട്ടണമെന്നുമായിരുന്നു കെപിസിസിയുടെ ആവശ്യം. ഇത് എഐസിസി അംഗീകരിച്ചു. ചില പ്രത്യേക ഉത്തരവാദിത്തങ്ങൾ ഏൽപിക്കാൻ യോഗ്യരായ ചിലർ പുറത്തുനിൽക്കുന്നുണ്ടെന്നും അവരെ പ്രയോജനപ്പെടുത്തണമെന്നുമാണു നേതൃത്വത്തിന്റെ നിലപാട്. പുതുതായി 10 പേരെങ്കിലും കെപിസിസി ഭാരവാഹികളായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img